12:16am 30 October 2026
NEWS
ഐ എം എഫ് ഖത്തർ: ഐ എം എ റഫീഖ്സ്മാരക പ്രസംഗമത്സരം ഫൈനൽ ഇന്ന്
31/05/2025  12:27 PM IST
nila
ഐ എം എഫ് ഖത്തർ: ഐ എം എ റഫീഖ്സ്മാരക പ്രസംഗമത്സരം ഫൈനൽ ഇന്ന്

ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം(ഐ എം എഫ്)
ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന  ഐ എം എ റഫീഖ് സ്മാരക മലയാളപ്രസംഗമത്സരത്തിന്റെ ഫൈനൽ റൗണ്ട് ഇന്ന് നടക്കും.ഇന്ത്യൻ കൾച്ചറൽ സെന്ററി (ഐ സി സി ) ലെ അശോകഹാളിൽ ഇന്ന് വൈകുന്നേരം 4:30മുതൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പ്രഥമികറൗണ്ടിൽ നിന്നും വിജയിച്ച 18പേർ മാറ്റുരയ്ക്കും. ഹൈസ്‌കൂൾ വിഭാഗത്തിൽ 10വിദ്യാർത്ഥികളും ഹയർസെക്കന്ററിയിൽ 8 വിദ്യാർത്ഥികളുമാണ് മത്സരിക്കുക. മുൻകൂട്ടി നൽകിയ 5വിഷയങ്ങളിൽ മത്സരത്തിന് അരമണിക്കൂർ മുൻപ് നടത്തുന്ന നറുക്കെടുപ്പിലൂടെയാകും വിഷയം നൽകുക.
ഹയർ സെക്കന്ററി വിഭാഗത്തിലായിരിക്കും ആദ്യമത്സരം. വൈകുന്നേരം 7:30ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ നായർ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img